മാധ്യമ വിചാരണകൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ

റാഞ്ചി: പരിച സമ്പന്നരായ ന്യായാധിപന്മാർ പോലും വിധിക്കാൻ വിഷമം നേരിടുന്ന വിഷയങ്ങളിൽ മാധ്യമങ്ങൾ വിധി കൽപ്പിക്കുന്നവെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. റാഞ്ചിയിലെ ഝാർഖണ്ഡ്‌ ഹൈക്കോടതിയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് രമണ. സാമൂഹ്യ യാഥാർത്ഥ്യങ്ങളോട് കണ്ണടയ്ക്കുന്നവരാകരുത് ന്യായാധിപന്മാർ എന്നും കേസുകൾ പരിഗണിക്കുമ്പോൾ ഈ കാര്യം ന്യായാധിപർ മനസിലാക്കണമെന്നും അദ്ദേഹം റാഞ്ചിയിൽ പറഞ്ഞു.

മാധ്യമ വിചാരണകൾക്കെതിരെയും രൂക്ഷമായ വിമർശനമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻവി രമണ നടത്തിയത്. ഇലക്ട്രോണിക് മീഡിയകളിലെ അജണ്ടകൾ മുന്നോട്ട് വയ്ക്കുന്ന ചർച്ചകളെ ‘മാധ്യമ വിചാരണ’ എന്ന് വിളിച്ചാണ് ചീഫ് ജസ്റ്റിസ് അഭിസംബോധന ചെയ്തത്.’മാധ്യമങ്ങൾ കങ്കാരു കോടതികൾ നടത്തുന്നതാണ് നാം കാണുന്നത്. ഒരു വിഷയത്തിൽ പരിചയ സമ്പന്നരായ ന്യായധിപന്മാർ പോലും ഒരു കാര്യം വിധിക്കാൻ വിഷമിക്കും. എന്നാൽ വിവരങ്ങൾ അധികം നൽകാത്ത അജണ്ടകളാൽ നയിക്കപ്പെടുന്ന ചർച്ചകൾ ശരിക്കും നീതിയുടെ നടപ്പാക്കലിനെ മാത്രമല്ല ആരോഗ്യപരമായ ജനാധിപത്യത്തെയും ബാധിക്കും’ -ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.

‘പക്ഷപാതപരമായ പ്രൊപ്പഗണ്ടയിൽ അധിഷ്ഠിതമായി മാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ ജനങ്ങളെ ബാധിക്കുന്നുണ്ട്. ഇത് മൊത്തം സംവിധാനത്തിന് ദോഷമാണ്. ഈ രീതിയിൽ നീതി നടപ്പിലാകുന്നതിലും ഇത് ബാധിക്കും. ഉത്തരവാദിത്വം ലംഘിച്ച് നടത്തുന്ന എടുത്തുചാട്ടങ്ങളിലൂടെ മാധ്യമങ്ങൾ ശരിക്കും ജനാധിപത്യത്തെ രണ്ടടി പിന്നോട്ട് അടിക്കുകയാണ്. പത്ര മാധ്യമങ്ങൾ ഒരു പരിധിവരെ ഉത്തരവാദിത്വം കാണിക്കുന്നുണ്ട്. എന്നാൽ ഇലക്ട്രോണിക് മീഡിയയിൽ അത് കാണാനില്ല – -ചീഫ് ജസ്റ്റിസ് രമണ കൂട്ടിച്ചേർത്തു.

മാധ്യമങ്ങൾ സ്വയം നിയന്ത്രിക്കണം എന്നാണ് -ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത്. ‘ഇപ്പോഴത്തെ സമീപകാല ട്രെൻറുകൾ നോക്കുക. മാധ്യമങ്ങൾ തന്നെ അവരുടെ വാക്കുകളും രീതികളും സ്വയം നിയന്ത്രിക്കുന്നതാണ് നല്ലത്. മാധ്യമങ്ങൾ വിഷയങ്ങളിൽ എടുത്തുച്ചാട്ടം നടത്തി സർക്കാറിൽ നിന്നും കോടതിയിൽ നിന്നും നടപടികൾ ക്ഷണിച്ച് വയ്ക്കരുത്.

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നിൽ ഇപ്പോഴുള്ള പ്രധാന വെല്ലുവിളിയും -ചീഫ് ജസ്റ്റിസ് രമണ സൂചിപ്പിച്ചു. ‘രാജ്യത്തെ നീതിന്യായ സംവിധാനത്തിന് മുന്നിലെ പ്രധാന വെല്ലുവിളി മുന്നിൽ എത്തുന്ന വിഷയങ്ങളിൽ ഏതിനെല്ലാം കൂടുതൽ പ്രധാന്യം നൽകി തീർപ്പ് കൽപ്പിക്കണം എന്നതാണ്. സാമൂഹ്യ യാഥാർത്ഥ്യങ്ങളോട് കണ്ണടയ്ക്കാൻ ഒരു ന്യായധിപനും സാധിക്കില്ല. സമൂഹത്തിൽ പ്രശ്നങ്ങളും എതിർപ്പുകളും ഇല്ലാത്ത വിഷയങ്ങൾ വേഗത്തിൽ തീർപ്പ് കൽപ്പിക്കാൻ ഒരോ ജഡ്ജിനും സാധിക്കണം” -ചീഫ് ജസ്റ്റിസ് രമണ പറയുന്നു.

അതേ സമയം വിരമിച്ച ശേഷവും ജഡ്ജിമാർക്ക് നൽകുന്ന സുരക്ഷയെ ന്യായീകരിച്ചും ചീഫ് ജസ്റ്റിസ് തൻറെ അഭിപ്രായം പറഞ്ഞു. ജഡ്ജുമാർക്ക് വളരെ സുഖമായ ജീവിതമാണ് എന്ന മാധ്യമ പ്രചാരണം എന്ന് ആരോപിച്ചാണ് ചീഫ് ജസ്റ്റിസിൻറെ വിശദീകരണം. ‘നിങ്ങൾ ആലോചിക്കൂ, പതിറ്റാണ്ടുകളായി ജഡ്ജായി ഇരുന്ന വ്യക്തി നൂറുകണക്കിന് ക്രിമിനലുകളെ ജയിലാക്കിയിട്ടുണ്ടാകും. ജഡ്ജി വിരമിച്ചാൽ ഈ കേസുകളിലെ ഏതെങ്കിലും വ്യക്തിക്ക് പ്രതികാരം ചെയ്യാൻ തോന്നിയാലോ. താൻ ശിക്ഷിച്ചവർക്കൊപ്പം തന്നെ ജഡ്ജിക്ക് ജീവിക്കണ്ടെ, ആ സുരക്ഷ സമൂഹം ഉറപ്പാക്കണ്ടെ’ ചീഫ് ജസ്റ്റിസ് ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →