ബ്ലോക്ക്തല ആരോഗ്യമേളകള്‍ക്ക് തിങ്കളാഴ്ച്ച തുടക്കമാകും മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും

സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യപദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനും  ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ബ്ലോക്ക്തല ആരോഗ്യമേളകള്‍ക്ക് തിങ്കളാഴ്ച്ച (ജുലൈ 25) എറണാകുളം ജില്ലയില്‍ തുടക്കമാകും.   ആരോഗ്യ മേഖലയിലെ വെല്‍നസ് ക്ലിനിക്കുകളുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ബ്ലോക്ക്തലത്തില്‍ ആരോഗ്യമേളകള്‍ സംഘടിപ്പിക്കുന്നത്. 

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും സി.എച്ച് .സി വരാപ്പുഴയുടെയും നേതൃത്വത്തിലാണ്‌ ആരോഗ്യമേള സംഘടിപ്പിക്കുന്നത്. നീറിക്കോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന മേള വ്യവസായ വകുപ്പ് മന്ത്രി പി .രാജീവ് 25ന് രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം .പി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ വിശിഷ്ടാതിഥിയായിരിക്കും.

 ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ ജാഫർ മാലിക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ യേശുദാസ് പറപ്പിള്ളി, കെ വി രവീന്ദ്രൻ,ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം .ആർ രാധാകൃഷ്ണൻ,എലൂർ മുനിസിപ്പൽ ചെയർമാൻ എ. ഡി സുജിൽ,  പഞ്ചായത്ത് പ്രസിഡന്റുമാരായ പി .എം മനാഫ്, ശ്രീലത ലാലു, സുരേഷ് മുട്ടത്തിൽ, കൊച്ചുറാണി ജോസഫ്,  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി .ജയശ്രീ, ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ .സജിത്ത് ജോൺ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ സംബന്ധിക്കും. 

മൃത്യുഞ്ജയം എലിപ്പനി നിയന്ത്രണ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനവും ചടങ്ങിൽ നടക്കും. ബോധവത്കരണ പോസ്റ്റർ, വീഡിയോ എന്നിവയുടെ പ്രകാശനം, പ്രൈവറ്റ് ആശുപത്രികൾക്കുള്ള ട്രീറ്റ്മെന്റ് പ്രൊട്ടോക്കോൾ കൈമാറൽ, ഡോക്സി സൈക്ലിൻ വിതരണം, രായമംഗലം ആശ പ്രവർത്തകർ അവതരിപ്പിക്കുന്ന സ്കിറ്റ് എന്നിവ ഇതിന്റെ ഭാഗമായി നടക്കും. 

വിവിധ പ്രദര്‍ശന സ്റ്റാളുകള്‍, സെമിനാറുകള്‍, മാജിക് ഷോ, വിവിധ ആരോഗ്യവിഭാഗങ്ങളുടെ രോഗനിര്‍ണയ ക്യാമ്പുകള്‍, ക്വിസ് മത്സരം, കായിക പ്രദര്‍ശന മത്സരങ്ങള്‍, എക്സൈസ് വകുപ്പുമായി സഹകരിച്ച് വിദ്യാലയങ്ങളില്‍  ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്, യോഗ,  മാനസികാരോഗ്യക്ലാസ് തുടങ്ങിയവ ആരോഗ്യ മേളയുടെ ഭാഗമായി നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →