പോരാട്ടം ശക്തമാക്കാന്‍ സെലന്‍സ്‌കിയുടെ നിര്‍ദേശം

കീവ്: റഷ്യയ്ക്കെതിരായ ചെറുത്തുനില്‍പ്പ് ശക്തമാക്കാന്‍ സൈനിക കമാന്‍ഡര്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി നിര്‍ദേശിച്ചു. റഷ്യയ്ക്കെതിരേ കൂടുതല്‍ ആയുധങ്ങള്‍ ലഭ്യമാക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി. അധിനിവേശകര്‍ക്കു കൂടുതല്‍ നഷ്ടങ്ങളുണ്ടാക്കുമെന്ന് സെലന്‍സ്‌കി വീഡിയോ സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കി. യു.എസില്‍ നിന്ന് ഉള്‍പ്പെടെ അത്യാധുനിക ആയുധങ്ങള്‍ ലഭ്യമാക്കാനാണു യുക്രൈന്റെ ശ്രമം. എന്നാല്‍, യുക്രൈന്റെ നാല് യു.എസ്. നിര്‍മിത ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സംവിധാനങ്ങള്‍ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →