സേനകളില്‍ യുവജനസേവനം ഉറപ്പാക്കുന്ന ഒരു പദ്ധതിയും ആവിഷ്‌കരിച്ചിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി

ന്യൂഡല്‍ഹി: സായുധ സേനകളില്‍ യുവജനങ്ങളുടെ നിര്‍ബന്ധിത സേവനം ഉറപ്പാക്കുന്നതിനുള്ള ഒരു പദ്ധതിയും ആവിഷ്‌കരിച്ചിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതില്‍ സൈനിക സ്‌കൂളുകള്‍ക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സന്നദ്ധ സംഘടനകള്‍/ സ്വകാര്യ സ്‌കൂളുകള്‍/ സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ 100 പുതിയ സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. അപേക്ഷിക്കുന്ന സ്‌കൂളുകള്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുകയും ബന്ധപ്പെട്ട സന്നദ്ധ സംഘടനകള്‍/ സ്വകാര്യ-സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകള്‍ തുടങ്ങിയവ സൈനിക സ്‌കൂള്‍ സൊസൈറ്റിയുമായി കരാര്‍ ഒപ്പിടുകയും വേണം.രാജ്യത്തെ ആദിവാസി മേഖലകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജില്ലകളെയും ഉള്‍ക്കൊള്ളിക്കുക എന്ന ലക്ഷ്യത്തോടെയാണ് സായുധസേന റിക്രൂട്ട്മെന്റ് റാലികള്‍ നടത്തുന്നതെന്നും മന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →