തിരുവനന്തപുരം: കഴിഞ്ഞ ഒക്ടോബറിലെ പ്രകൃതി ക്ഷോഭത്തിൽ വീട് തകർന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിച്ചു. വിവിധ ജില്ലകളിലായി 16.09 കോടി രൂപയാണ് അനുവദിച്ചത്.
ആലപ്പുഴ, കൊല്ലം, കണ്ണൂർ ജില്ലകളിലെ ഗുണഭോക്താക്കൾക്കായി 4,46,06,100 രൂപയാണ് അനുവദിച്ചത്. ആലപ്പുഴ- 2,28,00,400, കൊല്ലം-1,86,04,400, കണ്ണൂർ- 32,01,300 രൂപ എന്നിങ്ങനെയാണിത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 2,631 ഗുണഭോക്താക്കൾക്ക് 11.62 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചു.
ജീവഹാനി സംഭവിച്ചവരുടെ അവകാശികൾക്ക് ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. ഭവനനാശം നേരിട്ടവർക്ക് സമതല- മലയോര മേഖലകളായി തിരിച്ച് നഷ്ടശതമാനതോത് പ്രകാരം ദുരിതാശ്വാസ നിധിയിൽ നിന്നു വിഹിതം നിശ്ചയിച്ചിരുന്നു

