എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ ഭാഗങ്ങളിലെ വാട്ടര്‍ടാങ്കുകള്‍ വൃത്തിയാക്കുന്നതിനുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെഡിക്കല്‍ സൂപ്രണ്ട് ആശുപത്രിയുടെ പേരില്‍ തപാലിലോ പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ടോ സമര്‍പ്പിക്കാം. ക്വട്ടേഷന്‍ നമ്പരും പ്രവൃത്തിയുടെ പേരും കവറിനു മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും പ്രവൃത്തി സമയങ്ങളില്‍ അറിയാം.