എന്റെ തൊഴില്‍ എന്റെ അഭിമാനം’ രണ്ടാംഘട്ടത്തിന് തുടക്കമായി

കേരള നോളജ് എക്കണോമി മിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം രണ്ടാംഘട്ട ക്യാമ്പയിന് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി മാസ്റ്റര്‍ ആര്‍.പി മാര്‍ക്കും കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുമായിട്ടാണ് പരിശീലനം നടന്നത്.കേരള നോളജ് എക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല പരിപാടി ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍ അനുപ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശില്പശാലയുടെ വിഷയാവതരണം കെകെഇഎം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ.സി മധുസൂദനന്‍ നായര്‍ നിര്‍വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ അനിതാ കെ.നായര്‍, കെ.കെ.ഇ.എമ്മിന്റെ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ജെ. പാര്‍വതി, സുമദേവി, ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍ സ്മിതാ തോമസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →