രാഷ്ട്രപതി തിരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് മുൻതൂക്കം

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18 തിങ്കളാഴ്ച നടക്കും. എൻഡിഎ സ്ഥാനാർഥി ദ്രൗപതി മുർമുവിന് മുൻതൂക്കം. ജാർഖണ്ഡ് മുൻ ഗവർണർ ദ്രൗപതി മുർമുവും, യശ്വന്ത് സിൻഹയും ആണ് ഏറ്റുമുട്ടുന്നത്. എൻഡിഎ സ്ഥാനാർത്ഥിയായ ദ്രൗപതി മുർമു 60 ശതമാനത്തിലധികം വോട്ടുകൾ ഇതിനകം ഉറപ്പാക്കി കഴിഞ്ഞു. യശ്വന്ത് സിൻഹക്ക് മികച്ച മത്സരം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിശ്വാസം.

18/07/22 തിങ്കളാഴ്ച പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുകയാണ്. എൻഡിഎ സഖ്യവും, പ്രതിപക്ഷ പാർട്ടികളും രാഷ്ട്രപതി തിരഞ്ഞെടുപ്പിനും വർഷകാല സമ്മേളനത്തിനും മുന്നോടിയായി 18/07/22 തിങ്കളാഴ്ച ഡൽഹിയിൽ യോഗം ചേരും. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ മോക് ഡ്രില്ലും ബിജെപി ആസ്ഥാനത്ത് നടക്കും. പാർലമെന്റിന്റെ ഇരുസഭകളിലേക്കും, നിയമസഭകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക.18/07/22 തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് വോട്ടിംഗ് ആരംഭിക്കുന്നത്. ആകെയുള്ള വോട്ട് മൂല്യത്തിൽ ദ്രൗപതി മുർമുവിന് 6.6 ലക്ഷത്തിലധികം വോട്ടുകൾ ഉറപ്പായിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹക്ക് 4.19 ലക്ഷം വോട്ടുകളാണ് ഉറപ്പായിട്ടുള്ളത്. 94 പേരാണ് നാമനിർദ്ദേശപത്രിക നൽകിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →