കൊച്ചി: കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി 2022 ജൂലൈ 18ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്ന് സിപിഎം നേതാവും മുൻധനമന്ത്രിയുമായ തോമസ് ഐസക്കിന് നിർദ്ദേശം.കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് ഇഡി അന്വേഷണം.
എന്നാൽ ഇഡിയുടെ നോട്ടീസ് തനിക്ക് കിട്ടിയിട്ടില്ലെന്നും കിട്ടിയാലും ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും . എൻഫോഴസ്മെൻറ് ഡയറക്ടറേറ്റിന് അറസ്റ്റ് ചെയ്യാമെന്നും സിപിഎം നേതാവും മുൻധനമന്ത്രിയുമായ തോമസ് ഐസക്ക് അറിയിച്ചു. ധനമന്ത്രിയായിരുന്ന തോമസ് ഐസക് കിഫ്ബി വൈസ് ചെയർമാനായിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കിഫ്ബി സിഇഒ അടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്തിരുന്നു

