റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ പ്ലസ് ടു വിദ്യാർഥിനിയുടെ മരണത്തെത്തുടർന്ന് വ്യാപക അക്രമം

July 18, 2022 - 6:06 am

ചെന്നൈ: വിദ്യാർഥിനിയുടെ മരണത്തെത്തുടർന്നു തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലുണ്ടായ പ്രതിഷേധത്തിൽ വ്യാപക അക്രമം. മുപ്പതിലേറെ സ്കൂൾ വാഹനങ്ങൾ കത്തിച്ച പ്രതിഷേധക്കാർ സ്കൂൾ അടിച്ചു തകർത്തു. പൊലീസ് ആകാശത്തേക്കു മൂന്നു റൗണ്ട് വെടിവച്ചു. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കള്ളക്കുറിച്ചി ചിന്നസേലം ഇന്റർനാഷനൽ റസിഡൻഷ്യൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയെ 2022 ജൂലൈ 13 ബുധനാഴ്ചയാണു ഹോസ്റ്റൽ വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാം നിലയിൽ നിന്നു ചാടുകയായിരുന്നു എന്നാണു സ്കൂൾ അധികൃതർ അറിയിച്ചത്.

മരണത്തിനു മുൻപു പെൺകുട്ടിയുടെ ശരീരത്തിൽ പരുക്കേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാതെ പ്രതിഷേധം തുടങ്ങി. വിദ്യാർഥിനി എഴുതിയതെന്നു പറയപ്പെടുന്ന ആത്മഹത്യക്കുറിപ്പിൽ പേരുള്ള രണ്ട് അധ്യാപകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ശനിയാഴ്ച വിട്ടയച്ചതോടെ പ്രക്ഷോഭം ശക്തമായി.

ഇന്നലെ സ്കൂളിലേക്കു പ്രകടനമായെത്തിയ പ്രതിഷേധക്കാർ ബാരിക്കേഡുകൾ തള്ളിനീക്കി വളപ്പിലേക്ക് ഇരച്ചുകയറി. ഒരു പൊലീസ് ബസും കത്തിച്ചു. കല്ലേറിൽ മുപ്പതോളം പൊലീസുകാർക്കും പരുക്കുണ്ട്. ഇന്നു മുതൽ സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകൾ പ്രവർത്തിക്കില്ലെന്നു സിബിഎസ്ഇ നഴ്‌സറി സ്‌കൂൾ അസോസിയേഷൻ തമിഴ്‌നാട് മെട്രിക്കുലേഷൻ പ്രസിഡന്റ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *