വിക്രാന്ത് റോണയെ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാൻ

രാജമൗലി ചിത്രമായ ഈച്ചയിലൂ പ്രശസ്തി നേടിയ താരമാണ് കിച്ച സുദീപ്. താരം നായകനാവുന്ന പുതിയ ചിത്രമാണ് വിക്രാന്ത് റോണ.അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ആക്ഷന്‍ ചിത്രമാണ്.

പൂര്‍ണമായും 3 ഡി യില്‍ ഒരുങ്ങുന്ന ചിത്രം മലയാളം ഉള്‍പ്പടെ പല ഭാഷകളിലായി ജൂലൈ 28 ന് ലോകമെമ്പാടും 6000 സ്ക്രീനുകളിലൂടെ പുറത്ത് വരും.ചിത്രം കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാനിന്റെ വെയ്ഫാറര്‍ ഫിലിംസാണ്.

കേരളത്തിലെ മുന്‍ നിര ഡിസ്ട്രിബൂഷന്‍ കമ്ബനികളില്‍ ഒന്നായ വെയ്ഫാറര്‍ വിക്രാന്ത് റോണക്കായി വലിയൊരു റീലീസ് ആണ് പ്ലാന്‍ ചെയ്യുന്നത്. ഇതിനോടകം വിക്രാന്ത് റോണയുടെ ട്രൈലെര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.

ശാലിനി ജാക്ക് മഞ്ജുവും അലങ്കാര്‍ പാണ്ട്യനും ചേര്‍ന്നു ചിത്രം നിര്‍മ്മിക്കുന്നു, സുദീപിന്റെ കിച്ച ക്രീയേഷന്‍സും നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നില്‍, ബി അജിനേഷ് ലോകനാഥ്‌ ആണ് സംഗീത സംവിധായകന്‍.ഈച്ച എന്ന ചിത്രത്തിലൂടെ കേരളത്തിലും ഒരുപാട് ആരാധകരെ നേടിയൊരാളാണ് കിച്ച സുദീപ്. വാര്‍ത്താ പ്രചരണം ജിനു അനില്‍കുമാര്‍, വൈശാഖ് വടക്കേവീട് എന്നിവർ നിർവ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →