യുപി ലുലു മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി മാനേജ്മെന്റ്

ലക്നൗ: ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ലുലു മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി മാനേജ്മെന്റ് ബോര്‍ഡ് സ്ഥാപിച്ചു. മാളില്‍ ചിലര്‍ നമസ്‌കരിച്ചതിനെതിരേ തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പലയിടങ്ങളിലായി മതപരമായ പ്രാര്‍ത്ഥനകള്‍ വിലക്കി ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. അതിനിടെ, മാള്‍ പരിസരത്ത് രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്യാന്‍ ശ്രമിച്ച മൂന്നുപേരെ ഉത്തര്‍പ്രദേശ് പോലിസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തു. ഇവര്‍ ഹിന്ദു സമാജ് പാര്‍ട്ടിക്കാരാണെന്നും മാളിന്റെ പ്രവേശന കവാടത്തില്‍ തടഞ്ഞുവച്ചതായും പോലിസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →