ബലാൽസംഗ-പോക്സോ കേസുകളിൽ മോൻസൺ മാവുങ്കലിന് ജാമ്യമില്ല

കൊച്ചി: ബലാൽസംഗ – പോക്സോ കേസുകളിൽ മോൻസൺ മാവുങ്കലിന് ജാമ്യമില്ല. കേസിൽ ഉടൻ വിചാരണ തുടങ്ങുന്ന സാഹചര്യത്തിൽ ജാമ്യം നൽകരുതെന്നായിരുന്നു സർക്കാർ നിലപാട്. കേസിന്റെ കുറ്റപത്രം അടുത്തിടെ സമർപ്പിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എറണാകുളം നോർത്ത് പോലീസ് ആണ് മോൻസൺ മാവുങ്കലിനെതിരെ കേസ് എടുത്തത്. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടിൽ വെച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പുരാവസ്തു തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൺ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →