മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി.

ന്യൂഡല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ ചാരവൃത്തി നടത്തി എന്നു വെളിപ്പെടുത്തിയ പാകിസ്താനി മാധ്യമപ്രവര്‍ത്തകന്‍ നുസ്രത്ത് മിശ്രയുടെ വാക്കുകളില്‍ ഊന്നി മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് എതിരേ രൂക്ഷ ആക്രമണവുമായി ബി.ജെ.പി. ഉപരാഷ്ട്രപതിയായിരിക്കേ ഹമീദ് അന്‍സാരിയാണ് ഇന്ത്യയിലേക്ക് ക്ഷണിച്ചതെന്നും സന്ദര്‍ശനത്തിനിടെ താന്‍ ശേഖരിച്ച നിര്‍ണായക വിവരങ്ങള്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക്‌ കൈമാറിയെന്നുമാണ് നുസ്രത്ത് മിശ്ര പറഞ്ഞതായി ടെലിവിഷനിലും സമൂഹമാധ്യമങ്ങളിലും വന്നത്. 2005-2011 കാലയളവില്‍ അഞ്ചുതവണ തന്നെ ഹമീദ് അന്‍സാരി ഇന്ത്യയിലേക്ക് ക്ഷണിച്ചുവെന്നാണ് മിശ്ര പറയുന്നത്. ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഹമീദ് അന്‍സാരിയെ കണ്ടുവെന്നും അദ്ദേഹം രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈമാറിയെന്നും മിശ്ര, പറഞ്ഞുവെന്ന് ബി.ജെ.പി. വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു. ഇതു സംഭവിച്ചോ എന്ന് അന്ന് അധികാരത്തിലിരുന്ന കോണ്‍ഗ്രസും അന്‍സാരിയും വ്യക്തമാക്കണമെന്ന് ഭാട്ടിയ പറഞ്ഞു. ഭീകരവാദത്തിന് എതിരേയുള്ള പോരാട്ടത്തെക്കുറിച്ച് സംസാരിക്കാന്‍ തീവ്രവാദത്തിന്റെ പേരില്‍ അറിയപ്പെടുന്ന രാജ്യത്തെയാണ് കോണ്‍ഗ്രസ് ക്ഷണിച്ചതെന്നും ബി.ജെ.പി. വക്താവ് ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →