കൊളംബോ: ശ്രീലങ്കയില്‍ രാഷ്ട്രീയ പരിഹാരത്തിന് ആഹ്വാനം ചെയ്ത് സൈന്യം. പ്രതിസന്ധി കൂടുതല്‍ വഷളാകുന്നത് തടയാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും സൈന്യം പാര്‍ലമെന്റ് സ്പീക്കറോട് അഭ്യര്‍ഥിച്ചു.പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ ആക്ടിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിഷേധക്കാര്‍ ഓഫീസിനുള്ളില്‍ അതിക്രമിച്ചു കയറിയത്. കൊളംബോയിലെ പ്രസിഡന്റിന്റെ ഓഫീസ് പ്രതിഷേധക്കാര്‍ പിടിച്ചെടുത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഗോട്ടബയ രാജപക്ഷെ മാലെദ്വീപിലേക്ക് പലായനം ചെയ്തതും. രാജപക്ഷെയുടെയും വിക്രമസിംഗെയുടെയും രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. രാജ്യത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ കര, നാവിക, വ്യോമസേനകളെയും പോലീസിനെയും പിന്തുണയ്ക്കണമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ശവേന്ദ്ര സില്‍വ യുവാക്കളോട് നിര്‍ദേശിച്ചു.