വാഷിങ്ടണ്‍: ജെയിംസ് വെബ് ദൂരദര്‍ശിനിയിലെ ചിത്രങ്ങളുടെ വ്യക്തതയില്‍ പ്രതീക്ഷയര്‍പ്പിച്ച് ശാസ്ത്രലോകം. ഹബ്ബിള്‍ ദൂരദര്‍ശനിയില്‍ അവ്യക്തമായി ലഭിച്ച ചിത്രങ്ങളാണു ജെയിംസ് വെബ് ദൂരദര്‍ശനിയില്‍ കൃത്യതയോടെ ലഭിച്ചത്. ഇതിനു തെളിവായി ചിത്രങ്ങളും നാസ പുറത്തുവിട്ടു.
സതേണ്‍ റിങ് നെബുലയുടെ ഇരു ദൂരദര്‍ശിനികളും പകര്‍ത്തിയ ചിത്രമാണ് ഇന്നലെ പുറത്തുവിട്ടത്. ഹബ്ബിള്‍ ദൂരദര്‍ശിനി അള്‍ട്രാ വയലറ്റ് രശ്മികളെ ആശ്രയിച്ചാണു ചിത്രങ്ങള്‍ പകര്‍ത്തുന്നത്. ജെയിംസ് വെബ് ആശ്രയിക്കുന്നത് ഇന്‍ഫ്രാ റെഡ് രശ്മികളെയും. ഈ മാറ്റമാണു കൂടുതല്‍ തെളിമയുള്ള ചിത്രങ്ങള്‍ ലഭിക്കാനുള്ള കാരണം. ഇതു വരെ ലഭിച്ച ചിത്രങ്ങള്‍ ”മഞ്ഞുമലയുടെ അറ്റം” മാത്രമാണെന്നും കൂടുതല്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്നും നാസയിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു

