75 ദിവസം ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: 18 വയസിനുമേല്‍ പ്രായമുള്ളവര്‍ക്ക് നാളെ മുതല്‍ 75 ദിവസത്തേക്കു കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുമെന്നു കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലാണ് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുകയെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികംകൂടി കണക്കിലെടുത്താണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുകയാണ്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ വേളയില്‍ നാളെ മുതല്‍ അടുത്ത 75 ദിവസം 18 വയസിനു മുകളില്‍ പ്രായമുള്ള പൗരന്‍മാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കാനാണു തീരുമാനം- മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. രാജ്യത്തെ വാക്സിനേഷന്‍ കവറേജ് 199.12 കോടി കവിഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →