ജൂലൈ 21 ന് ഹാജരാകാന്‍ സോണിയാ ഗാന്ധിക്ക് ഇ.ഡി. നോട്ടീസ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കു വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി) ന്റെ നോട്ടീസ്. ഈമാസം 21 നു ഹാജരാകാനാണു നിര്‍ദേശം. മകന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കഴിഞ്ഞമാസം ഇ.ഡി. മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സോണിയാ ഗാന്ധിക്കു നേരത്തേ നോട്ടീസ് ലഭിച്ചിരുന്നു. എന്നാല്‍, കോവിഡ് ബാധിതയായതോടെ ഹാജരാകാന്‍ സാധിക്കില്ലെന്നു വ്യക്തമാക്കി സോണിയ സാവകാശം തേടിയിരുന്നു. കഴിഞ്ഞമാസം രണ്ടിനു കോവിഡ് പോസിറ്റീവായ അവര്‍ ആരോഗ്യപ്രശ്നങ്ങള്‍ മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞമാസം പകുതിയോടെയാണ് ആശുപത്രി വിട്ടത്. ഇതേ കേസില്‍ രാഹുല്‍ ഗാന്ധിയെ ദിവസങ്ങളോളം ഇ.ഡി. ചോദ്യം ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →