ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരം ഒക്ടോബറിൽ പൂർത്തിയാക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ

സംസ്ഥാന ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരത്തിന്റെ നിർമാണം ഒക്ടോബറിൽ പൂർത്തിയാക്കുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.

ട്രഷറി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ കേന്ദ്ര ഓഫീസെന്ന നിലയിലാകും തിരുവനന്തപുരം പട്ടത്ത് നിർമാണം പുരോഗമിക്കുന്ന ട്രഷറി ഡയറക്ടറേറ്റ് പ്രവർത്തിക്കുക. കാര്യക്ഷമവും സുതാര്യവുമായ ജനസേവനം എന്ന ലക്ഷ്യത്തിലാണു കേന്ദ്ര ട്രഷറി ഓഫീസ് നിർമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വി.കെ. പ്രശാന്ത് എം.എൽ.എ, ട്രഷറി വകുപ്പ് ഡയറക്ടർ വി. സാജൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →