ഗാർഹിക ആവശ്യത്തിന് തേക്ക് തടി വിൽപ്പന

ഗാർഹികാവശ്യങ്ങൾക്കായുള്ള തേക്കുതടിയുടെ ചില്ലറ വിൽപ്പന തിരുവനന്തപുരം തടി വിൽപ്പന ഡിവിഷനു കീഴിലുള്ള തെൻമല തടി ഡിപ്പോയിൽ ജൂലൈ 26 മുതൽ ആരംഭിക്കും. മുൻകൂട്ടി വില നിശ്ചയിച്ച തടികൾ നേരിൽ കണ്ട് ഗുണനിലവാരം വിലയിരുത്തി വ്യക്തികൾക്ക് വാങ്ങാം. വീട് നിർമിക്കുന്നതിനുവേണ്ട അംഗീകരിച്ച പ്ലാൻ, അനുമതി, സ്‌കെച്ച് എന്നിവയുടെ പകർപ്പും തിരിച്ചറിയൽ കാർഡും പാൻകാർഡുമായി ജൂലൈ 26 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ തെൻമല തടി ഡിപ്പോയെ സമീപിച്ച് 5 ക്യൂ. മീറ്റർ വരെ തേക്കുതടി നേരിട്ട് വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക്: 0475-2910240, 8547601030.

Share
അഭിപ്രായം എഴുതാം