ഹജ്ജ് കര്‍മങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു

അറഫാ (സൗദി അറേബ്യ): അറഫാ സമതലത്തെ ശുഭ്ര വര്‍ണത്തില്‍ നിറച്ച് ഹജ്ജ് തീര്‍ഥാടകര്‍ ഒത്തു ചേര്‍ന്നു. പ്രാര്‍ഥനാ മന്ത്രങ്ങളുമായി 10 ലക്ഷം തീര്‍ഥാടകര്‍ സംഗമിച്ചതോടെ ഹജ്ജ് കര്‍മങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. പ്രാര്‍ഥനയും പാപ മോചന യാചനകളുമായി ഒത്തു ചേര്‍ന്ന തീര്‍ഥാടകര്‍ അറഫയെ വിശ്വാസ തീവ്രതയുടെ സംഗമ സ്ഥാനമാക്കി മാറ്റി. സന്ധ്യ വരെ നീണ്ട പ്രാര്‍ഥനകള്‍ക്ക് ശേഷം തീര്‍ഥാടകര്‍ മുസ്ദലിഫയിലേക്ക് നീങ്ങി. അവിടെ ജൂലൈ 8 ന് രാത്രി തങ്ങിയ തീര്‍ഥാടകര്‍ ജൂലൈ 9 ന് പുലര്‍ച്ചെ മിനായിലേക്ക് നീങ്ങും.

മുസ്ദലിഫയില്‍ നിന്ന് ശേഖരിച്ച ചെറിയ കല്ലുകള്‍ മിനായില്‍ സാത്താന്റെ പ്രതീകമായ ജംറകള്‍ക്കു നേരേ എറിയും. ഇതിന് ശേഷം മക്കയിലെ ഹറം പള്ളിയിലെത്തി വിടവാങ്ങല്‍ പ്രദക്ഷിണം നടത്തും. തുടര്‍ന്ന് തീര്‍ഥാടന വേഷം മാറ്റി പുതു വസ്ത്രമണിഞ്ഞ തീര്‍ഥാടകര്‍ ഈദുല്‍ അദ്ഹ പെരുന്നാള്‍ ആഘോഷിക്കും. ഗള്‍ഫില്‍ ഇന്നാണ് ബലി പെരുന്നാള്‍ ആഘോഷം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →