നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിലെ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ 39 അങ്കണവാടികളിലേക്ക് 2022 ജൂൺ മുതൽ 2022 ഒക്ടോബർ വരെ അഞ്ച് മാസത്തേക്ക് പാൽ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മത്സര സ്വഭാവമുളള മുദ്ര വച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർഫോം സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12 ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ നോർത്ത് പറവൂർ ഐ.സി .ഡി .എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0484-2448803