മോദിയുടെ കോപ്ടര്‍ പറന്നുയരുന്നതിനിടെ പ്രതിഷേധക്കാര്‍ ബലൂണുകള്‍ പറത്തി: സുരക്ഷാവീഴ്ച

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഹെലികോപ്ടര്‍ പറന്നുയരുന്നതിനിടെ പ്രതിഷേധക്കാര്‍ ബലൂണുകള്‍ പറത്തിയത് സുരക്ഷാവീഴ്ചയെന്ന് റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. സംഭവത്തില്‍ നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് കൃഷ്ണ ജില്ലാ എസ്.പി. സിദ്ധാര്‍ഥ് കൗശല്‍ അറിയിച്ചു.

വിജയവാഡയില്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ പറന്നുയരുന്നതിനിടെ കറുത്ത ബലൂണുകള്‍ പറത്തിവിടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രധാനമന്ത്രിക്കെതിരേ വിമാനത്താവളത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കറുത്ത ബലൂണുകളും പ്ലക്കാര്‍ഡുകളും പിടിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഈ ബലൂണുകളാണ് ഹെലികോപ്ടറിന് ഭീഷണിയായതെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ ഏജന്‍സികള്‍ ഇതുസംബന്ധിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →