മുംബൈ: ഇന്ധനത്തിന്റെ മൂല്യവര്‍ധിത നികുതി(വാല്യു ആഡഡ് ടാക്സ്-വാറ്റ്) കുറയ്ക്കുമെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. ഇതോടെ സംസ്ഥാനത്ത് എണ്ണ വില കുറയും. മുഖ്യമന്ത്രിയായി സ്ഥാനമേറ്റശേഷം ഷിന്‍ഡെ ഏറ്റവും പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണിത്. വാറ്റ് എത്ര ശതമാനം കുറയ്ക്കുമെന്ന് സംസ്ഥാന മന്ത്രിസഭ ചേര്‍ന്നശേഷം തീരുമാനിക്കും. കഴിഞ്ഞ വര്‍ഷം നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കുറച്ചിരുന്നു. ഇതിനു പിന്നാലെ ബി.ജെ.പി. ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളും വാറ്റിലും കുറവുവരുത്തി. എന്നാല്‍, തങ്ങളുടെ വരുമാനത്തില്‍ വലിയ ഇടിവുണ്ടാകുമെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അതിനു തയാറായിട്ടില്ല.
ഇന്ധന നികുതി കുറയ്ക്കും: ഷിന്‍ഡെ
