ഇടുക്കി: ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റിൽ മണ്ണിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പ എന്ന് വിളിക്കുന്ന ഭാഗ്യമാണ് മരിച്ചത്. ഫയർഫോഴ്സ് എത്തി തിരച്ചിൽ നടത്തവേയാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ അടുക്കള ഭാഗത്തേക്കാണ് മണ്ണിടിഞ്ഞു വീണത്. പുഷ്പ അടുക്കളയ്ക്ക് സമീപത്ത് നിൽക്കവേയാണ് അപകടം ഉണ്ടായത്. ഭർത്താവിനും കുട്ടിക്കും പരിക്കേറ്റിട്ടില്ല.
ലയത്തിനു പുറകിലുള്ള മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു എന്നാണ് വിവരം. 04/07/22 തിങ്കളാഴ്ച രാവിലെ നാലുമണിക്കാണ് അപകടം ഉണ്ടായത്. വലിയ അളവിൽ മണ്ണ് ഇടിഞ്ഞു വീണിട്ടുണ്ട്. കൂടുതൽ ആളുകൾ മണ്ണിനടിയിൽ അകപ്പെട്ടിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ മഴ തുടരുകയാണ്. അതുകൊണ്ടാണ് വലിയ അളവിൽ മണ്ണിടിഞ്ഞു വീണത്.

