ന്യൂയോര്‍ക്ക്: യു.എസില്‍ പാര്‍പ്പിട സമുച്ചയത്തിന്റെ 29-ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. 02/07/22 ശനിയാഴ്ച രാവിലെ 11.10 നാണ് സംഭവം. 29ാം നിലയില്‍ നിന്ന് തെറിച്ചു അഞ്ചാം നിലയിലേക്ക് വീണെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. അപകടത്തിനു മുമ്പ് 29ാം നിലയില്‍ നിന്ന് മുതിര്‍ന്നവര്‍ വഴക്കിടുന്നതിന്റെ ശബ്ദം കേട്ടിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പിന്നാലെ മഞ്ഞ ടി ഷര്‍ട്ടും ഡയപ്പറും ധരിച്ച കുഞ്ഞ് താഴേക്കു വീഴുകയായിരുന്നു. സംഭവ സമയത്ത് അച്ഛനും അമ്മയും കുഞ്ഞിന്റെ സമീപം ഇല്ലായിരുന്നെന്നാണു റിപ്പോര്‍ട്ട്. കുഞ്ഞിനെ കൊണ്ടുപോയ ആംബുലന്‍സിന് പിന്നാലെ അമ്മ കരഞ്ഞു കൊണ്ട് ഓടുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
യു.എസില്‍ 29ാം നിലയില്‍ നിന്ന് വീണ് കുഞ്ഞ് മരിച്ചു
