കൊച്ചി: എകെജി സെൻറർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് എന്ന സിപിഎം വാദം ഏറ്റുപിടിക്കാതെ സിപിഐ. പിന്നിൽ കോൺഗ്രസ് ആണോ എന്ന് ഇപ്പോൾ പറയാൻ ആകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പിന്നിൽ കോൺഗ്രസ് ആണെന്ന് ഇ പി ജയരാജൻ ഉറപ്പിച്ചു പറയുന്നത് അദ്ദേഹത്തിന് എന്തെങ്കിലും വിവരം കിട്ടിയിട്ടുണ്ടാകും. സിപിഐക്ക് കോൺഗ്രസ് ആണ് ആക്രമിച്ചതെന്ന് ആരോപണമില്ല, അറിവുമില്ല കാനം പറഞ്ഞു. ജയരാജന്റെ അഭിപ്രായം വ്യക്തിപരമാണെന്നും കാനം കൂട്ടിച്ചേർത്തു.
കേരളത്തിൽ കലാപം ഉണ്ടാക്കാൻ പോകുന്നു എന്ന് കെ ടി ജലീൽ പറഞ്ഞത് പിന്നാലെ രാഹുലിന്റെ ഓഫീസ് ആക്രമിക്കപ്പെട്ടു എന്ന് എം കെ മുനീർ . എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണം മുൻകൂട്ടി അറിഞ്ഞുകൊണ്ടുള്ള ആക്രമണമാണ് എന്നും മുനീർ ആരോപിച്ചു. ആർക്കും പരിക്കില്ലാതെ നല്ല രീതിയിൽ വന്നു പൊട്ടിയ ബോംബ് ഏതെന്ന് അന്വേഷിക്കണം. വീണ്ടും വീണ്ടും കെട്ടുകഥകൾ ഉണ്ടാക്കുകയാണെന്നും മുനീർ പറഞ്ഞു. കലാപം ഉണ്ടാകുമ്പോൾ സ്വപ്നയുടെ കഥയാണ് വിസ്മരിക്കപ്പെടുന്നത്.

