മമതാ ബാനര്‍ജിയുമായുള്ള ഗവര്‍ണറുടെ ഏറ്റുമുട്ടല്‍ പുതിയ ദിശയില്‍

കൊല്‍ക്കത്ത: രബീന്ദ്ര ഭാരതി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറെ ഗവര്‍ണര്‍ നിയമിച്ചതോടെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള ഏറ്റുമുട്ടല്‍ പുതിയ ദിശയില്‍. പശ്ചിമ ബംഗാളിലെ സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലറായി മുഖ്യമന്ത്രിയെ നിയമിക്കാനുള്ള ബില്‍ ഗവര്‍ണറുടെ ഒപ്പിനായി കാത്തിരിക്കെയാണിത്.

നിലവില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ തന്നെയാണ് ചാന്‍സലര്‍. ഈ പദവി ഉപയോഗിച്ചാണ് ആര്‍.ബി.യു. സര്‍വകലാശാലയുടെ പുതിയ വി.സിയായി പ്രഫ. മഹുവ മുഖര്‍ജിയെ നിയമിച്ച് ഉത്തരവിറക്കിയതും. ഇപ്പോഴത്തെ വി.സി: സബ്യസാചി ബസു റോയ്യുടെ കാലാവധി ഉടന്‍ അവസാനിക്കുന്ന സാഹചര്യത്തിലാണിത്.നിയമന ഉത്തരവിനു പിന്നാലെ സേര്‍ച്ച് കമ്മിറ്റിയുടെ പരിഗണനയ്ക്കു വന്ന പട്ടിക ഗവര്‍ണര്‍ പരസ്യപ്പെടുത്തി. പട്ടികയില്‍ ഏറ്റവും മുകളില്‍ പ്രഫ. മഹുവ മുഖര്‍ജിയുടെ പേരാണ്. ഇതേസമയം, ജനാധിപത്യ തത്വസംഹിതകളില്‍ ഗവര്‍ണര്‍ക്കു തെല്ലും വിശ്വാസമില്ലെന്നതിന്റെ ദൃഷ്ടാന്തമാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും ഗവര്‍ണര്‍ വിശ്വാസത്തിലെടുത്തില്ല. ഗവര്‍ണര്‍ പരിധി വിടുകയാണെന്നും കുനാല്‍ ഘോഷ് ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →