ക്വാലാലംപുര്‍: ഇന്ത്യയുടെ ഒളിമ്പ്യന്‍ പി.വി. സിന്ധു മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ 750 ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി. ചൈനീസ് തായ്പേയുടെ തായ് സു യിങാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 13-21, 21-15, 21-13. തായ് സുവിനെതിരേ നടന്ന 21 മത്സരങ്ങളില്‍ 16 ലും സിന്ധു തോല്‍വി നേരിട്ടു. ടോക്കിയോ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയായ സിന്ധു തായ് സുവിനെതിരേ തുടര്‍ച്ചയായ ആറാമത്തെ മത്സരത്തിലാണ് തോല്‍ക്കുന്നത്.
ഇന്ത്യയുടെ ഒളിമ്പ്യന്‍ പി.വി. സിന്ധു മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ 750 ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി
