ഇസ്ലാമിക സംസ്‌കാരത്തെ അവഹേളിക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണറെ മാറ്റണം: മുസ്ലീം സംഘടനകള്‍

കൊല്ലം: എല്ലാ മുസ്ലിം പ്രസ്ഥാനങ്ങളും അപലപിച്ച ഉദയപൂര്‍ കൊലപാതകത്തെ മദ്രസപഠനവുമായി ബന്ധപ്പെടുത്തി ഇസ്ലാമിക സംസ്‌കാരത്തെ അവഹേളിക്കാന്‍ സംസ്ഥാന ഗവര്‍ണര്‍ ശ്രമിച്ചത്‌ ലജ്ജാകരവും പ്രതിഷേധാര്‍ഹവുമാണെന്ന്‌ മുസ്ലിം സംഘടനാ നേതാക്കള്‍ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. ഖുര്‍ആനും ഭരണഘടനയും വേണ്ടതുപോലെ മനസിലാക്കാത്ത ഗവര്‍ണര്‍ കേരളത്തില്‍ മതസ്‌പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ മാറ്റണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

14 വയസിനുതാഴെയുളള കുട്ടികള്‍ മദ്രസയില്‍ പഠിക്കുന്നത്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ വാദിക്കുന്ന ഗവര്‍ണര്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക്‌ സ്വഹിതമനുസരിച്ചുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ അവകാശമുണ്ടെന്ന്‌ ഇനിയെങ്കിലും മനസിലാക്കണം. ഖുറാന്‍ അനുസരിച്ചല്ല മദ്രസയില്‍ പഠിപ്പിക്കുന്നതെന്നും അതെല്ലാം പണ്ഡിതന്മാര്‍ സ്വാര്‍ത്ഥ താല്‍പര്യത്തിന്‌ എഴുതിയുണ്ടാക്കിയതാണെന്നും ജിഹാദിന്റെ അര്‍ത്ഥം വളച്ചൊടിച്ചാണ്‌ പഠിപ്പിക്കുന്നതെന്നുമുളള ഗവര്‍ണറുടെ ആക്ഷേപം സ്വന്തം മാനസിക വൈകൃതത്തില്‍ നിന്നും ഉണ്ടായതാണ്‌

നേതൃയോഗത്തില്‍ ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ്‌ കെ.പി.അബുബക്കര്‍ ഹസ്രത്ത്‌ ,കേരള മുസ്ലീം ജമാഅത്ത്‌ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ കടക്കല്‍ അബ്ദുല്‍ അസീസ്‌ മൗലവി, ജംഇയ്യത്ത്‌ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്‌ കുഞ്ഞ്‌ മൗലവി,ജമാഅത്ത്‌ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി.മുഹമ്മദ്‌, ജംഇയ്യത്ത്‌ സെക്രട്ടറി സി.എ മൂസ മൗലവി, ലജ്‌നത്തുല്‍ മുഅല്ലിമിന്‍ സംസ്ഥാന പ്രസിഡന്റ്‌ സയ്യിത്‌ മുത്തുകോയതങ്ങള്‍, ജനറല്‍ സെക്രട്ടറി പാങ്ങോട്‌ എ ഖമറുദ്ദീന്‍ മൗലവി, വൈസ്‌ പ3സിഡന്റ്‌ എം എം ബാവമൗലവി എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →