പട്ന: അസദുദീന്‍ ഒെവെസിയുടെ എ.ഐ.എം.ഐ.എമ്മിന്റെ അഞ്ചില്‍ നാല് എം.എല്‍.എമാരെയും അടര്‍ത്തിയെടുത്ത് ആര്‍.ജെ.ഡി. ബിഹാര്‍ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ജെ.ഡി.യു- ബി.ജെ.പി. ഭരണസഖ്യത്തിലെ വിള്ളല്‍ വലുതാകുന്നതിനിടെ തേജസ്വി യാദവ് വര്‍ധിപ്പിച്ച അംഗബലം ബിഹാര്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായേക്കാം. 243 അംഗങ്ങളുള്ള നിയമസഭയില്‍ ആര്‍.ജെ.ഡിക്ക് ഇപ്പോള്‍ 80 അംഗങ്ങളായി. ഏതാനും മാസം മുമ്പ് മുകേഷ് സാഹ്നിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ മൂന്നംഗങ്ങളെ സ്വന്തമാക്കിയ ബി.ജെ.പിക്ക് 77 അംഗങ്ങള്‍. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന് 45 അംഗങ്ങളാണുള്ളത്.എ.ഐ.എം.ഐ.എമ്മിന്റെ സംസ്ഥാന അധ്യക്ഷന്‍ അഖ്തറുള്‍ ഈമാന്‍ ഒഴികെയുള്ള എം.എല്‍.എമാരാണു തങ്ങള്‍ ആര്‍.ജെ.ഡിയില്‍ ലയിക്കുകയാണെന്നു പ്രഖ്യാപിച്ചത്. ലയനത്തിനു നിയമസഭാ സ്പീക്കറുടെ അംഗീകാരമായിട്ടില്ല.
ആര്‍.ജെ.ഡി. ബിഹാര്‍ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി
