ഗുവാഹത്തി: വടക്കന്‍ മണിപ്പൂരിലെ നോനേയ് ജില്ലയിലുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരുക്കേറ്റു. റെയില്‍വേ നിര്‍മാണ ക്യാമ്പിലാണ് അപകടം. മരിച്ചവര്‍ ടെറിറ്റോറിയല്‍ ആര്‍മി അംഗങ്ങളാണ്. റെയില്‍വേ കണ്‍സ്ട്രക്ഷന്‍ സൈറ്റിന് കാവല്‍ നില്‍ക്കുന്നവരാണ് ഇവര്‍. മണ്ണിടിച്ചലിനെത്തുടര്‍ന്ന് നദിയുടെ ഒഴുക്ക് തടസപ്പെട്ട് അണക്കെട്ട് പോലെ വെള്ളം കെട്ടിനില്‍ക്കുകയാണ്. ഇജയ് നദിയുടെ ഒഴുക്കു തടസപ്പെടുത്തിയത് താഴ്ന്നമേഖലകളെ വെള്ളത്തിലാക്കുമെന്ന ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും പ്രദേശവാസികള്‍ മുന്‍കരുതല്‍ എടുക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.