ബഫർ സോൺ വിഷയത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതലയോഗം ചേരും

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നത തലയോഗം 30/06/22 വ്യാഴാഴ്ച ചേരും. വൈകീട്ട് നാലിന് നടക്കുന്ന യോഗത്തിൽ വനംമന്ത്രിയും, ഉദ്യോഗസ്ഥരും പങ്കെടുക്കും.

ബഫർ സോൺ വിഷയത്തിൽ സുപ്രീംകോടതി ഉത്തരവ് പൂർണതോതിൽ നടപ്പായാൽ കേരളത്തിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധി തിട്ടപ്പെടുത്താൻ ഇതിനോടകം തുടങ്ങിയ സർവ്വേയുടെ പുരോഗതിയും യോഗം വിലയിരുത്തും. ഈ വിഷയത്തിൽ ഉയരുന്ന ആശങ്കകളും, പരിഹാരസാധ്യതകളും ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

ഉത്തരവ് നടപ്പായാൽ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ വരാവുന്ന നിരോധനവും, നിയന്ത്രണവും സംബന്ധിച്ച് കേരള റിമോട്ട് സെൻസിംഗ് ഏജൻസി ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ചാണ് സർവേ നടത്തുന്നത്. മൂന്നുമാസത്തിനകം ഈ നടപടി പൂർത്തിയാക്കി സുപ്രീംകോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റിയെയും , കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം. വിസ്തൃതിയുടെ കാര്യത്തിൽ രാജ്യത്ത് മുൻനിരയിൽ ഉള്ള സംസ്ഥാനം എന്നതടക്കം വനസംരക്ഷണ പ്രവർത്തനങ്ങൾക്ക് കേരളം നടത്തിയ ഇടപെടലുകളും അറിയിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →