കണ്ണൂർ: മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു. ഏച്ചൂർ സ്വദേശി ഷാജി (50 ), മകൻ(15) എന്നിവരാണ് മരിച്ചത്. വട്ടപ്പൊയിൽ പന്നിയോട് കുളത്തിലാണ് അപകടം സംഭവിച്ചത്. ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് മാനേജരാണ് ഷാജി.
വെള്ളത്തിൽ മുങ്ങിപ്പോകുന്ന മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാജി മുങ്ങി മരിച്ചത്. ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. തുടർ പഠനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനാലാണ് നീന്തൽ പഠിക്കാനായി ഇവിടെക്കെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി

