തലശ്ശേരി: വിദ്യാര്‍ത്ഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ അദ്ധ്യാപകന് എട്ടുവര്‍ഷം തടവും 50,000രൂപ പിഴയും ശിക്ഷിച്ചു. കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ കായികാദ്ധ്യാപകനായിരുന്ന എച്ചൂര്‍ കമാല്‍ പീടിക നിവേദ്യത്തില്‍ എ.പി.മുരളി(65)നെയാണ് തലശ്ശേരി പോക്‌സോ കോടതി ജഡ്‌ജി സി.ജി ഘോഷ് ശിക്ഷിച്ചത്.
ലൈംഗികാതിക്രമം, വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുളള ലൈംഗികാതിക്രമം എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസംകൂടി തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക പെണ്‍കുട്ടിക്കു നല്‍കണം
കേസില്‍ പ്രോസിക്യൂഷന്‍ 21 സാക്ഷികളെ വിസ്‌തരിച്ചു. 2017ലാണ് കേസിനാസ്‌പദമായ സംഭവം .കണ്ണൂര്‍സിറ്റി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി പ്രമോദാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലുിക്ക് പ്രോസിക്യൂട്ടര്‍ ടികെ ഷൈമ ഹാജരായി

