ഇങ്ങനെ പോയാല്‍ സൂപ്പര്‍ സ്റ്റാറുകള്‍ വരെ മുഖ്യന്റെ മുമ്പില്‍ തോറ്റുപോകുമെന്ന്‌ ശബരിനാഥന്‍

തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ആഡംബര കാര്‍ വാങ്ങാനുളള സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കെ.എസ്‌ ശബരിനാഥന്‍. ഇങ്ങനെ പോയാല്‍ സൂപ്പര്‍ സ്റ്റാറുകള്‍ വരെ മുഖ്യന്റെ മുമ്പില്‍ തോറ്റുപോകുമെന്നാണ്‌ ശബരിനാഥന്‍ പ്രതികരിച്ചത്‌. മുഖ്യമന്ത്രി ലേറ്റസ്റ്റ്‌ മോഡല്‍ ഇന്നോവ ക്രിസ്‌റ്റി വാങ്ങിയത്‌ 2022 ജനുവരിയില്‍. എന്തായാലും മാസം ആറുകഴിഞ്ഞില്ലേ, ഇനി ഒരു പുതിയ കാര്‍ണിവല്‍ ആകാം. അതാണ്‌ അതിന്റെ ഒരു മിഴിവ്‌.

ഇതെല്ലാം അടങ്ങുന്ന വാഹന വ്യൂഹത്തിന്റെ ചെലവ്‌ വെറും 88,69,841 രൂപ മാത്രം. ശബരീനാഥന്‍ ഫെയ്‌സ്‌ബുക്കില്‍ പ്രതികരിച്ചു. കെ.എസ്‌ആര്‍ടിസി ശമ്പളം കൊടുത്തില്ലെങ്കിലെന്ത? പഞ്ചായത്തുകള്‍ക്കുളള സര്‍ക്കാര്‍ വിഹിതം കുറഞ്ഞാലെന്താ? വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഫണ്ട്‌ ഇല്ലെങ്കിലെന്താ? പിന്നീടെപ്പോഴെങ്കിലും പണം കൊടുത്താല്‍ മതിയല്ലോ. ന്തായാലും ഇടക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പര്‍ താരങ്ങള്‍ സിപിഎമ്മിന്റെ മുമ്പില്‍ തോറ്റുപോകുമല്ലോ. അതുമതി ശബരിനാഥന്‍ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →