ഇസ്ലാമാബാദ്: 2008ലെ മുംബൈ ഭീകരാക്രമണത്തിനു ചുക്കാന്‍ പിടിച്ചവരില്‍ ഒരാളായ സജിദ് മജീദ് മിറിന് പാകിസ്താനില്‍ 15 വര്‍ഷത്തെ തടവുശിക്ഷ. തീവ്രവാദത്തിനു സാമ്പത്തിക സഹായം നല്‍കിയെന്ന കേസിലാണ് തീവ്രവാദവിരുദ്ധ കോടതി ശിക്ഷ വിധിച്ചത്.
കേസില്‍ നിരോധിത ലഷ്‌കറെ തോയ്ബയുടെ പ്രവര്‍ത്തകനായ സാജിദ് മജീദ് മിറിന് ഈ മാസം ആദ്യം ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചതായി മുതിര്‍ന്ന അഭിഭാഷകനാണ് വെളിപ്പെടുത്തിയത്. ഇത്തരം കേസുകളില്‍ ശിക്ഷാവിധി പലപ്പോഴും മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പഞ്ചാബ് പോലീസിന്റെ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് മിറിന്റെ ശിക്ഷയുടെ കാര്യം പുറത്തുവിട്ടിരുന്നില്ല. മാത്രമല്ല, മാധ്യമങ്ങളെയും പൊതുജനങ്ങളെയും മാറ്റിനിര്‍ത്തിയായിരുന്നു വിചാരണാ നടപടികള്‍. മിര്‍ ഈ ഏപ്രിലില്‍ അറസ്റ്റിലായതു മുതല്‍ കോട്ലഖ്പത് ജയിലിലാണെന്ന് അഭിഭാഷകന്‍ പറഞ്ഞു. തടവുശിക്ഷയ്ക്ക് പുറമേ കോടതി 400,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.166 പേരുടെ മരണത്തിനിടയാക്കിയ 26/11 മുംബൈ ആക്രമണത്തിലെ പങ്കിന് സാജിദ് മിറിനെ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അഞ്ചു ദശക്ഷം യു.എസ് ഡോളറാണ് തലയ്ക്കു വിലയിട്ടതും. മുംബൈ ആക്രമണത്തിന്റെ പ്രോജക്ട് മാനേജര്‍ എന്നാണ് മിര്‍ അറിയപ്പെടുന്നത്. വ്യാജ പേരില്‍ വ്യാജ പാസ്പോര്‍ട്ടില്‍ മിര്‍ 2005ല്‍ ഇന്ത്യയിലെത്തിയിരുന്നു.