വാഷിങ്ടണ്‍: അമേരിക്കയില്‍ തോക്കുപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ അവതരിപ്പിച്ച ബില്ലില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചു. കഴിഞ്ഞദിവസം സെനറ്റിലും ജനപ്രതിനിധി സഭയിലും പാസായ സാഹചര്യത്തില്‍ ബില്‍ ഇനി നിയമം.തോക്ക് ഉപയോഗിക്കുന്നതിലടക്കം പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് നിയമം. വിദ്യാലയങ്ങളിലും പൊതുഇടങ്ങളിലും കൂട്ടവെടിവയ്പ്പ് ഒഴിവാക്കുന്ന നിയന്ത്രണങ്ങളും നിയമം വ്യവസ്ഥ ചെയ്യുന്നു. 14 റിപ്പബ്ലിക്കന്‍ പ്രതിനിധികളടക്കം 234 പേരുടെ പിന്തുണയോടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബില്‍ ജനപ്രതിനിധിസഭ കടന്നത്. 193 പേര്‍ എതിര്‍ത്തു. ഇതിന് ഒരുദിവസം മുമ്പ് സെനറ്റും ബില്‍ പാസാക്കിയിരുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ഒപ്പുവയ്ക്കാനുള്ള കാത്തിരിപ്പിലായിരുന്നു യു.എസ്.
അമേരിക്കയില്‍ തോക്കുപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ബൈഡന്‍
