അന്തര്‍സംസ്ഥാന മോഷ്ടാവ്‌ അറസ്‌റ്റില്‍

കോഴിക്കോട്‌ : കോഴിക്കോട്‌ ജില്ലയിലെ കൊടശേരിയില്‍ നിന്നും 14 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ അന്തര്‍ സംസ്ഥാന മോഷ്ടാവ്‌ അറസ്‌റ്റില്‍. കുറ്റിക്കാട്ടൂര്‍ ആനശേരിയില്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന തമിഴ്‌നാട്‌ മേട്ടുപ്പാളയം സ്വദേശി വിജയന്‍ എന്ന കുട്ടിവിജയന്‍(48) ആണ്‌ അറസ്റ്റിലായത്‌. കേരളം,തമിഴ്‌നാട്‌, കര്‍ണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി നടത്തിയിട്ടുളള നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്‌ ഇയാളെന്ന്‌ പോലീസ്‌ വ്യക്തമാക്കി.

കോഴിക്കോട്‌ റൂറല്‍ എസ്‌പി എ.ശ്രീനിവാസന്റെ നേതൃത്വത്തിലുളള സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. കഴിഞ്ഞ മെയ്‌ 28-ാം തീയതിയാണ്‌ കൊടശേരി തെറ്റിക്കുന്നുമ്മല്‍ റഷീദിന്റെ വീട്ടില്‍ നിന്ന്‌ 14 പവന്‍ സ്വര്‍ണം േോഷണം പോയത്‌. . കൂട്ടാളിക്കൊപ്പം മോഷണം നടത്തിയ ശേഷം ഇയാള്‍ തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തേക്കും തുടര്‍ന്ന്‌ ബെംഗളൂരുവിലേക്കും കടന്നു. തുടര്‍ന്നാണ്‌ പോലീസ്‌ ഇയാളെ പിടികൂടിയത്‌. ഇയാളുടെ കൂട്ടാളിക്കായി തമിഴ്‌നാട്ടില്‍ അന്വേഷണം തുടരുകയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →