ദ്രൗപദി മുര്‍മുവിനെ പിന്തുണച്ച് മായാവതി

ലഖ്നൗ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പിന്തുണ എന്‍.ഡി.എ. സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനായിരിക്കുമെന്നു ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി). വിഷയത്തില്‍ പാര്‍ട്ടി അധ്യക്ഷ മായാവതിയാണ് 25/06/22 നിലപാട് വ്യക്തമാക്കിയത്. ഗോത്രവര്‍ഗ പ്രതിനിധിയായ ദ്രൗപദിയെ പിന്തുണയ്ക്കേണ്ടത് സാമൂഹിക നീതി ഉറപ്പാക്കാന്‍ അനിവാര്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മായാവതി പറഞ്ഞു.ഇതുകൊണ്ട് ബി.ജെ.പിയെയോ എന്‍.ഡി.എയോ പിന്തുണയ്ക്കുകയാണെന്ന് അര്‍ഥമാക്കേണ്ടതില്ല. ആദിവാസി വിഭാഗം ബി.എസ്.പിയുടെ അവിഭാജ്യഘടകമാണ്.പ്രതിപക്ഷകക്ഷികളുടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചാവേളയില്‍ ബി.എസ്.പിയെ ഇതരകക്ഷികള്‍ അവഗണിച്ചു. എന്‍.സി.പി. നേതാവ് ശരദ് പവാറാണ് ഇതിന് മമതാ ബാനര്‍ജിയെ പ്രേരിപ്പിച്ചതെന്നും മായാവതി കുറ്റപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →