സോണിയ ഗാന്ധിയുടെ പിന്തുണ തേടി ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പിന്തുണ തേടി എന്‍.ഡി.എ. സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരെ ഫോണില്‍ ബന്ധപ്പെട്ട് മുര്‍മു പിന്തുണ അഭ്യര്‍ഥിച്ചു. വരുന്ന 18 ന് നടക്കുന്ന തെരഞ്ഞെടുപ്പിനു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെയാണ് ദ്രൗപതി മുര്‍മു പിന്തുണ അഭ്യര്‍ഥിച്ച് പ്രതിപക്ഷ നേതാക്കളെ ബന്ധപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി നഡ്ഡ എന്നിവരും ബി.ജെ.പി. ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉള്‍പ്പടെയുള്ളവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

പാര്‍ലമെന്ററി കാര്യ മന്ത്രി പ്രള്‍ഹാദ് ജോഷിയുടെ നേതൃത്വത്തിലാണ് ദ്രൗപദി മുര്‍മുവിന്റെ നാമനിര്‍ദേശ പത്രിക തയ്യാറാക്കിയത്.നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടുന്ന ചിത്രം നിയമ മന്ത്രി കിരണ്‍ റിജിജു ട്വിറ്ററില്‍ പങ്കുവച്ചു. സാന്താള്‍ ഗോത്രവര്‍ഗ വിഭാഗക്കാരിയായ മുര്‍മു 2015 മുല്‍ 21 വരെ ഝാര്‍ഖണ്ഡ് ഗവര്‍ണറായിരുന്നു. 21/06/22 ചൊവ്വാഴ്ച ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബി.ജെ.പി. പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് പിന്നാലെയായിരുന്നു ഇത്. 23/06/22 വ്യാഴാഴ്ച ഭുവനേശ്വറില്‍ നിന്ന് ഡല്‍ഹിയിലെത്തിയ അവര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി ബി.ജെ.പി. മുന്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹയാണ് മുര്‍മുവിന്റെ പ്രധാന എതിരാളി. ജൂലൈ 21-നാണ് വോട്ടെണ്ണല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →