തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ഡിപ്പോസിറ്റ് തുക വർദ്ധിപ്പിച്ചു

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ നാമനിർദേശ പത്രികയ്‌ക്കൊപ്പം കെട്ടിവെയ്‌ക്കേണ്ട തുക വർദ്ധിപ്പിച്ച് സർക്കാർ വിജ്ഞാപനമായി.

ഗ്രാമപഞ്ചായത്ത് 2000 രൂപ (നിലവിൽ 1000 രൂപ), ബ്ലോക്ക് പഞ്ചായത്ത് 4000 രൂപ (നിലവിൽ 2000 രൂപ), ജില്ലാ പഞ്ചായത്ത് 5000 രൂപ (നിലവിൽ 3000 രൂപ) എന്നിങ്ങനെയാണ് വർദ്ധിപ്പിച്ചത്. പട്ടികജാതി, പട്ടികവർഗ സ്ഥാനാർത്ഥികൾ കെട്ടിവെയ്‌ക്കേണ്ട തുക നിർദിഷ്ട തുകയുടെ പകുതിയാണ്.

ജൂലൈ 21 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് പുതുക്കിയ ഡിപ്പോസിറ്റ് തുക ബാധകമായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →