രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ദ്രൗപതി മുർമു ജൂൺ 24 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമു നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ ദ്രൗപതി മുർമുവിനെ അനുഗമിക്കും. എൻഡിഎ സഖ്യകക്ഷികൾക്കും മുഖ്യമന്ത്രിമാർക്കും ചടങ്ങിൽ ക്ഷണമുണ്ട്. പത്രികയിൽ പ്രധാനമന്ത്രി മോദിയാകും മുർമുവിൻറെ പേര് നിർദ്ദേശിക്കുക.ബിജെപി അധ്യക്ഷൻ ജെ പി നദ്ദ പിന്താങ്ങും.

ദ്രൗപതി മുർമു മികച്ച രാഷ്ട്രപതി ആകുമെന്ന് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരുന്നു. ദരിദ്രരുടെ ഉന്നമനത്തിനു വേണ്ടി മാറ്റിവെച്ച ജീവിതമാണ് ദ്രൗപതിയുടെ ത്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ച വ്യക്തിത്വമാണ് എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു അവർക്ക് സമ്പന്നമായ ഭരണ പരിചയം ഉണ്ട്. കൂടാതെ ഗവർണർ പദവിയും മികച്ച രീതിയിൽ കൈകാര്യം ചെയ്തു.അവർ നമ്മുടെ രാഷ്ട്രത്തിലെ ഒരു മികച്ച രാഷ്ട്രപതി ആകുമെന്ന് ഉറപ്പുണ്ട്. ദ്രൗപദി മുർമുവിന്റെ നയപരമായ കാര്യങ്ങളിലെ ധാരണയും, അനുകമ്പയുള്ള സ്വഭാവവും നമ്മുടെ രാജ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുർമു.ബിജെപി യിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. രൈരംഗ്പൂർ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയർപേഴ്സണായും, ഒഡീഷയിലെ പട്ടികവർഗ്ഗ മോർച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗം ആയും പ്രവർത്തിച്ചിട്ടുണ്ട്. 2000 ത്തിൽ ആദ്യവട്ടം എംഎൽഎ ആയപ്പോൾ വാണിജ്യ-ഗതാഗത മന്ത്രിസ്ഥാനവും, പിന്നീട് ഫിഷറീസ് മൃഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു. 2015 ൽ ദ്രൗപതി മുർമു ജാർഖണ്ഡിന്റെ ഗവർണറായി നിയമിക്കപ്പെട്ടു.ജാർഖണ്ഡിൽ അഞ്ചുവർഷം പൂർത്തിയാക്കുന്ന ആദ്യ ഗവർണർ, ആദ്യ വനിത ഗവർണർ എന്ന പ്രത്യേകതയും ദ്രൗപതി മുർമുവിനു ലഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →