വാഷിങ്ടണ്‍: പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ വിവിധ ചൈനീസ് ഉല്‍പന്നങ്ങളുടെ താരിഫ് നിരക്കുകള്‍ ഇല്ലാതാക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍ അടുത്താഴ്ചത്തെ ജി-7 ഉച്ചകോടിക്ക് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കില്ല. ചൈനയ്ക്കെതിരേ ശിക്ഷാനടപടികളുടെ ഭാഗമായി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൊണ്ടുവന്ന ചുങ്കം കുറയ്ക്കുന്ന കാര്യം വൈറ്റ്ഹൗസ് ഉന്നതര്‍ 17/06/22 വെള്ളിയാഴ്ച ബൈഡനുമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ വ്യാപ്തിയുടെ കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിരുന്നില്ല.
അമേരിക്കയുടെ സാമ്പത്തിക, ശാക്തിക താല്‍പര്യങ്ങള്‍ക്കനുസരിച്ച് താരിഫുകള്‍ നിശ്ചയിക്കുക, അമേരിക്കക്കാരില്‍ അനാവശ്യ സാമ്പത്തിക ഭാരമേറ്റാതെ തൊഴിലാളികളുടേയും നിര്‍ണായക വ്യവസായങ്ങളേയും സംരക്ഷണം എന്നിവയാണ് താരിഫ് ഒഴിവാക്കുന്നതിലൂടെ ലക്ഷ്യമിടുന്നെതന്ന് വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു.പ്രധാനപ്പെട്ട സഹായികളുമായി ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് താരിഫ് വിഷയത്തില്‍ നടപടിയെടുക്കാനുള്ള ബൈഡന്റെ നീക്കം. യു.എസ്. കോണ്‍ഗ്രസില്‍ ഭൂരിപക്ഷം നേടുന്നതിന് നിര്‍ണായകമായ നവംബര്‍ എട്ടിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ പിടിച്ചുകെട്ടി ജനപ്രിയത നേടലാണ് ലക്ഷ്യം. അതേസമയം, ചൈനയോട് അടുക്കുന്ന യു.എസ്. സമീപനം ഇന്ത്യക്കു ഭീഷണിയാണെന്ന് ആശങ്കയുണ്ട്.

