ക്രിസ്റ്റിയാനോയുടെ ആഡംബര കാര്‍ അപകടത്തില്‍പ്പെട്ടു

മയോര്‍ക്ക (സ്പെയിന്‍): സൂപ്പര്‍ ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ആഡംബര കാര്‍ അപകടത്തില്‍പ്പെട്ടു. 14 കോടി രൂപ വിലവരുന്ന ബുഗാട്ടി വെയ്റോണ്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. സ്പെയിനിലെ മയോര്‍ക്കയില്‍ വച്ചാണ് അപകടം. ക്രിസ്റ്റിയാനോയുടെ ജോലിക്കാരില്‍ ഒരാള്‍ ഓടിച്ചിരുന്ന കാര്‍ അതിവേഗത്തില്‍ ഒരു വീടിന്റെ ഗെയ്റ്റ് ഇടിച്ചു തെറിപ്പിച്ചു. കാറിന്റെ മുന്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ പറ്റിയെന്നാണ് റിപ്പോര്‍ട്ട്. അവധിക്കാലം ആഘോഷിക്കാന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ചുഗലില്‍നിന്നു കാര്‍ മയോര്‍ക്കയിലേക്ക് എത്തിക്കുകയായിരുന്നു.

അപകടത്തില്‍ ആര്‍ക്കും പരുക്കുകളില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടുത്ത സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് സ്പെയിനിലെത്തിയത്. 37 വയസുകാരനായ താരം കഴിഞ്ഞ സീസണില്‍ യുണൈറ്റഡിന് വേണ്ടി ആകെ 24 ഗോളുകളടിച്ചു.

Share
അഭിപ്രായം എഴുതാം