കൊച്ചി: ആലുവ-പത്തടിപ്പാലം റൂട്ടിൽ മെട്രോ സർവീസ് 2022 ജൂൺ 21 മുതൽ സാധാരണ നിലയിലേക്ക്. പത്തടിപ്പാലത്തെ 347-ാം നമ്പർ തൂണിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ പൂർത്തിയായതിനേത്തുടർന്നാണ് സർവീസ് സാധാരണ നിലയിലായത്. 21/06/22 മുതൽ ഏഴര മിനിറ്റ് ഇടവിട്ടാണ് ട്രെയിനുകൾ ഈ റൂട്ടിൽ ഓടുന്നത്. നേരത്തെ 20 മിനിറ്റ് ഇടവിട്ടാണ് ട്രെയിനുകൾ ആലുവയ്ക്കും പത്തടിപ്പാലത്തിനും ഇടയിൽ സർവീസ് നടത്തിയിരുന്നത്.
ഈ ഭാഗത്ത് ഇരുട്രാക്കുകളും ഗതാഗതത്തിന് ഉപയോഗിച്ച് തുടങ്ങിയതോടെ ആലുവ-പേട്ട റൂട്ടിൽ തിങ്കൾ മുതൽ ശനിവരെ തിരക്കുള്ള സമയങ്ങളിൽ 7.30 മിനിറ്റും മറ്റ് സമയങ്ങളിൽ 8.30 മിനിറ്റും ഇടവിട്ട് ട്രെയിൻ സർവീസ് ഉണ്ടാകും. കുസാറ്റ് മുതൽ പത്തടിപ്പാലം വരെയുണ്ടായിരുന്ന വേഗനിയന്ത്രണം ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും കെഎംആർഎൽ അറിയിച്ചു.
പത്തടിപ്പാലത്തെ 347-ാം നമ്പർ തൂണിന് ബലക്ഷയം കണ്ടെത്തിയത്. തുടർന്ന് സർവീസുകളുടെ എണ്ണം കുറക്കുകയും വേഗനിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. തൂണുകൾ ബലപ്പെടുത്തുന്നതിനുള്ള ജോലികൾ മാർച്ച് 21-ന് ആരംഭിച്ചതാണ്. പൈലിങ് ഉൾപ്പെടെ നടത്തിയാണ് തൂണിന്റെ അടിത്തറ ബലപ്പെടുത്തിയത്.

