വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ തനിക്കായി തയ്യാറാക്കിയ വിശ്വരൂപശില്പം കാണാനെത്തി മോഹൻലാൽ

തിരുവനന്തപുരം: ഇക്കഴിഞ്ഞ ഞായറാഴ്ച തനിക്കായി തയ്യാറാക്കിയ വിശ്വരൂപ ശില്പം നേരില്‍ കാണാനായി മോഹന്‍ലാല്‍ വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ എത്തി.വാര്‍ത്തകളിലൂടെ എല്ലാവരും ഈ ശില്പം കണ്ടെന്നും, അപ്പോ താനും കാണേണ്ടേ എന്നും മോഹന്‍ലാല്‍ ശില്പി വെള്ളാര്‍ നാഗപ്പനോട് പറഞ്ഞു.

ക്രാഫ്റ്റ് വില്ലേജിലെ ശില്പങ്ങളെല്ലാം നോക്കി കണ്ട മോഹന്‍ലാല്‍, ശില്പം ഏറെ ഇഷ്ടമായെന്നു പറഞ്ഞ് ശില്പിയെ കെട്ടിപ്പിടിച്ച്‌ അഭിനന്ദിച്ചു.നിര്‍മ്മാണം പൂര്‍ത്തിയായ ശില്പം 12അടി ഉയരത്തില്‍ തടിയിലാണ് തയ്യാറാക്കിയിട്ടുള്ളത്.

വെള്ളാറിലെ കലാഗ്രാമമായ ക്രാഫ്റ്റ് വില്ലേജില്‍, വെള്ളാര്‍ നാഗപ്പനും മറ്റ് എട്ടു ശില്പികളും ചേര്‍ന്നാണ് മൂന്നര വർഷത്തെ പരിശ്രമം കൊണ്ട് വിശ്വരൂപ ശില്പം നിര്‍മ്മിച്ചത്.ശില്പത്തിന്റെ ഒരു വശത്ത് 11 മുഖമുള്ള വിശ്വരൂപവും, മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും, ചുറ്റും ദശാവതാരവുമാണ് കൊത്തിയിട്ടുള്ളത്.ശില്പപീഠത്തില്‍ നാനൂറോളം കഥാപാത്രങ്ങളെയും കൊത്തിയെടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →