ഇന്ത്യയും ദക്ഷിണാഫ്രിക്കയും പരമ്പര പങ്കുവച്ചു

ബംഗളുരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ അവസാനത്തേതും അഞ്ചാമത്തേതുമായ മത്സരം മഴ കാരണം ഉപേക്ഷിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കേശവ് മഹാരാജ് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. ഇന്ത്യ 3.3 ഓവറില്‍ രണ്ടിന് 28 റണ്ണെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ തടസപ്പെടുത്തിയത്. ഇഷാന്‍ കിഷന്‍ 15 റണ്ണും ഋതുരാജ് ഗെയ്ക്വാദ് 10 റണ്ണുമായും പുറത്തായി.ലുങ്കി എന്‍ഗിഡിയാണു രണ്ടു വിക്കറ്റുമെടുത്തത്. അഞ്ചാം മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പരമ്പര 2-2 എന്ന നിലയില്‍ പങ്കുവച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →