ഇന്തോനീഷ്യ ഓപ്പണ്‍: അക്സല്‍സണ്‍ ജേതാവ്

ജക്കാര്‍ത്ത: ഡെന്‍മാര്‍ക്കിന്റെ ലോക ഒന്നാം നമ്പര്‍ വിക്ടര്‍ അക്സല്‍സണ്‍ ഇന്തോനീഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നിലനിര്‍ത്തി.ചൈനയുടെ സാവു ജുന്‍ പെങിനെ തോല്‍പ്പിച്ചാണ് അക്സല്‍സണ്‍ കിരീടം നിലനിര്‍ത്തിയത്. സ്‌കോര്‍: 21-9, 21-10.

ഒരാഴ്ച മുമ്പാണ് അക്സല്‍സണ്‍ ഇന്തോനീഷ്യ മാസ്റ്റേഴ്സ് ജേതാവായത്. മലയാളി താരം എച്ച്.എസ്. പ്രണോയിയെ തോല്‍പ്പിച്ചാണു സാവു ജുന്‍ പെങ് ഫൈനലില്‍ കടന്നത്.മലേഷ്യയുടെ ലീ സീ ജിയയെ തോല്‍പ്പിച്ചാണ് അക്സല്‍സണ്‍ ഫൈനലില്‍ കടന്നത്. ലോക 23-ാം റാങ്കുകാരനായ പ്രണോയിക്ക് ജുന്‍ പെങിനെതിരേ മികവ് തുടരാനായില്ല.

Share
അഭിപ്രായം എഴുതാം