മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് പണം തട്ടിയ കേസിൽ ഡോക്ടറുടെ ജാമ്യം റദ്ദാക്കി

കൊച്ചി: വിവാഹവാഗ്ദാനം നൽകി മെഡിക്കൽ ‍വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവ ഡോക്ടറുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യത്തിലിറങ്ങിയ ശേഷം വ്യവസ്ഥകൾ ലംഘിച്ച് വിദ്യാർത്ഥിനിയെ ഭീഷണിപെടുത്തിയെന്ന് ബോധ്യപെട്ടതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്. 2022 ജൂൺ 20 തിങ്കളാഴ്ചക്കുളളിൽ തൊടുപുഴ കോടതിയിൽ ഹാജരാകണമെന്നാണ് ഉത്തരവ്

കോട്ടയം മെഡിക്കൽ കോളേജിൽ ജോലിചെയ്തിരുന്ന കൊട്ടാരക്കര നിലമേൽ സ്വദേശിയായ ലത്തീഫ് മുർഷിദ് മാർച്ച് മൂന്നിനാണ് അറസ്റ്റിലാകുന്നത്. വിവാഹ വാഗ്ദാനം നൽകി തൊടുപുഴ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ പിഡീപ്പിച്ച് പണം തട്ടിയെന്നതായിരുന്നു കേസ്. റിമാൻറിലായെങ്കിലും പിന്നീട് ഹൈക്കോടതിയിൽ നിന്നും ജ്യാമം നേടി ലത്തീഫ് മുർഷിദ് പുറത്തിറങ്ങി.

തുടർന്ന് കേസിൽ നിന്ന് പിൻമാറാൻ ഭീക്ഷണിപെടുത്തിയോടെ ജാമ്യം റദ്ദാക്കാൻ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ഫോൺ രേഖകളും വാട്സാപ് സന്ദേശങ്ങളുമടക്കം പരിശോധിച്ച ശേഷമാണ് കോടതി ജാമ്യം റദ്ദാക്കി ഉത്തരവിറക്കിയത്. പരാതിക്കാരി്യുടെ ഭാഗം കേൾക്കാതെ മുമ്പ് ജാമ്യം നൽകിയതും റദ്ദാക്കാൻ കാരണമായി.

തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പ് തോടുപുഴ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഹാജരായില്ലെങ്കിൽ പിടികൂടാൻ പോലീസിന് നിർദ്ദേശവും നൽകിയിട്ടുണ്ട്

Share
അഭിപ്രായം എഴുതാം